കൊല്ലം•കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ നിന്നും ഒളിച്ചോടിയ രണ്ടുകുട്ടികളുടെ യുവതിയും യുവജനസംഘടനാ നേതവായ യുവാവും വിവാഹത്തിന് മുന്‍പ് തന്നെ പ്രണയത്തിലായിരുന്നുവെന്ന് സൂചന. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി അമ്പനാട്ട് മുക്ക് യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരണ്‍ സേതുവാണ് യുവതിയുമായി ഒളിച്ചോടിയത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
യുവാവും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. പിന്നീട് ഇരുവരും വേവ്വേറെ വിവാഹം കഴിച്ചു.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ നാട്ടില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. തുടര്‍ന്ന് ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും വീണ്ടും പ്രണയത്തിലാവുകയായിരുന്നു.
ഭാര്യയുടെ അമിത ഫോണ്‍ ഉപയോഗത്തില്‍ സംശയംതോന്നിയ ഭര്‍ത്താവ് ഇക്കാര്യം ചോദിച്ചിരുന്നുവെങ്കിലും കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുകയാണെന്നാണ് യുവതി പറഞ്ഞിരുന്നത്. ഭര്‍ത്താവിന് രാത്രിയില്‍ ഉറക്ക ഗുളിക ഉറക്കിക്കിടത്തിയും യുവതിയും കാമുകനും ഫോണില്‍ ചാറ്റിഗും സല്ലാപവും നടത്തിയിരുന്നു. രാത്രിയില്‍ ഭര്‍ത്താവിന് കഴിക്കാനുള്ള കഞ്ഞിയില്‍ ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു ഇവര്‍ കാമുകനുമായി സംസാരിച്ചിരുന്നത്.
ഇതിനിടെ ഒരു ദിവസം കല്യാണത്തിന് പോകാനെന്നും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് യുവതി പോയിരുന്നു. രാത്രിയില്‍ ഭര്‍ത്താവ് ഫോണില്‍ വിളിച്ചു കുഞ്ഞുങ്ങളുടെ കൈയില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കൊടുത്തില്ല. സംശയം തോന്നി യുവതിയുടെ അമ്മയെ വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. ഇത് ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു മാപ്പ് പറഞ്ഞു. ഈ സംഭവം പുറത്താരോടും അറിയിച്ചിരുന്നില്ല.
ഇതിനിടെ കഴിഞ്ഞ ദിവസം യുവതി ഴയ കാമുകനായ മനുവിനൊപ്പം യുവതി മുങ്ങുകയായിരുന്നു. മരുന്ന് മൊത്ത വില്‍പ്പന ശാലയിലെ അക്കൗണ്ടന്റാണ് യുവതി. ഇരട്ടക്കുട്ടികളുടെ മാതാവാണ് യുവതി. ഇരുവരും ഒളിച്ചോടാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായി വസ്ത്രങ്ങളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും യുവതി നേരത്തെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. ഭര്‍ത്താവ് വാങ്ങി നല്‍കിയ 138 ഗ്രാം സ്വര്‍ണം എസ്ബിറ്റിയുടെ വവ്വാക്കാവ് ബ്രാഞ്ചില്‍ പേരില്‍ പണയം വച്ചിരിക്കുകയായിരുന്നു.ഒളിച്ചോടിയതിന് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഈ സ്വര്‍ണം എടുക്കാന്‍ വേണ്ടി കാമുകന്‍ മനുവിനൊപ്പം യുവതി ബാങ്കിലെത്തി. എന്നാല്‍ യുവതിക്കെതിരെ ഭര്‍ത്താവ് നല്‍കിയ കേസ്സിന്റെ എഫ് ഐ ആറിന്റെ കോപ്പി ബാങ്ക് മാനേജറെ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നതിനാല്‍ ശ്രമം പാഴായി. യുവതിയുടെ ദുര്‍നടപ്പ് മുമ്പേ അറിഞ്ഞെങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് താന്‍ ക്ഷമിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു.
മനുവിന്റെ ആദ്യ വിവാഹവും പ്രണയവിവാഹമായിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട അടിപിടി കേസ്സില്‍ മനു കോടതിയില്‍ നിന്നും ജാമ്യം എടുത്തതിന്റെ പിറ്റേന്നാണ് ഇരുവരും മുങ്ങുന്നത്. പല അവധി ദിവസങ്ങളിലും കള്ളങ്ങള്‍ പറഞ്ഞ് രാവിലെ പോവുന്ന യുവതി വൈകിട്ടായിരുന്നു മടങ്ങിയെത്തിയിരുന്നതെന്നും ഭര്‍ത്താവ് പറയുന്നു.
Post Your Comments