Latest NewsKeralaNews

മ​ല​യാ​ളി വൈ​ദി​ക​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

ചേ​ര്‍​ത്ത​ല: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​റി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ചേ​ര്‍​ത്ത​ല ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശിയായ ഫാ.​തോ​മ​സ് ആ​റ്റു​മ്മേ​ലാണ് (62) വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചത്. സാ​ഗ​ര്‍ മി​ഷ​ന്‍ രൂ​പ​ത​യി​ലെ ആ​ദ്യ​കാ​ല വൈ​ദി​ക​നാണ്. അ​പ​ക​ട​ത്തി​ല്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ഓ​ഫ് മ​ദ​ര്‍ കാ​ര്‍​മ​ലി​ലെ നാ​ലു സ​ന്യ​സ്ത​ര്‍​ക്കും പരിക്കു​ണ്ട്. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രിയാണ് അപകടം ഉണ്ടായത്. രാത്രി പ​ത്തോ​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​പി​ന്നി​ല്‍ മ​റ്റൊ​രു വാ​ഹ​നം വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇടിയിൽ ഇവര്‍ യാത്ര ചെയ്തിരുന്ന കാ​ര്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ച്ചു. ഗുരുതരമായി പരിക്കേറ്റ ഫാ.​തോ​മ​സ് ആ​റ്റു​മ്മേ​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം സാ​ഗ​ര്‍ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​ന്നു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ചാ​ലി​ല്‍ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ത​ണ്ണീ​ര്‍​മു​ക്കം ആ​റ്റു​മ്മേ​ല്‍ പ​രേ​ത​നാ​യ സി.​ഒ പൈ​ലി​യു​ടെ​യും മേ​രി​പോ​ളി​ന്‍റെ​യും മ​ക​നാ​ണ്. ഫാ.​തോ​മ​സ് അ​ശോ​ക് ന​ഗ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി​യും സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യി സേ​വ​നം ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ര്‍ ആ​നി ജോ​സ് (എ​ഫ്‌​സി​സി കോ​ണ്‍​വെ​ന്‍റ്,തു​റ​വൂ​ര്‍), ജോ​സ്, മ​റി​യാ​മ്മ, പ​രേ​ത​നാ​യ ചാ​ക്കോ, ഫ്രാ​ന്‍​സി​സ്, ഫാ.​മൈ​ക്കി​ള്‍ ആ​റ്റു​മ്മേ​ല്‍, സാ​ബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button