Latest NewsLife StyleHealth & Fitness

ഇളം ചൂട് നാരങ്ങാവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ

ചെറുനാരങ്ങ വെള്ളം നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ ചൂടുള്ള നാരങ്ങാവെള്ളത്തിന് ഗുണങ്ങൾ ഏറെയാണ്. ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിയും. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്.

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.മൂത്രം ഒഴിക്കാനുള്ള തടസം, മൂത്രാശയ പ്രശ്‌നങ്ങൾ, ശരീരത്തിലെ കുരുക്കൾ, വേദനകൾ എന്നിവയെ ഇല്ലാതാക്കാൻ ചൂട് നാരങ്ങാവെള്ളത്തിന് കഴിയും. എന്നും ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും.തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍,എന്നിവയെ അണുവിമുക്തമാക്കാനും വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button