KeralaLatest NewsNews

രാജേഷിനെ കൊന്ന മണിക്കുട്ടൻ കോൺഗ്രസ് കാരൻ : കോടിയേരി

തിരുവനന്തപുരം: ആർ എസ് എസ് കാര്യവാഹ് രാജേഷിനെ  കൊലപ്പെടുത്തിയ മുഖ്യ പ്രതി മണിക്കുട്ടൻ കോൺഗ്രസ് കാരൻ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. “പ്രാദേശികമായ വഴക്കുകൾ രാഷ്ട്രീയമാണെന്നു വരുത്തി തീർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനാണ് ആർ എസ് എസും ബിജെപിയും ശ്രമിക്കുന്നത്.”

“മണിക്കുട്ടന്റെ പിതാവ് ഐ എൻ ടി യു സികാരനാണ്. രാജേഷും മണിക്കുട്ടനും തമ്മിൽ നേരത്തെ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണിക്കുട്ടന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. കൊലപാതകത്തിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. പ്രാദേശിക പ്രശ്നം വലുതാക്കാനാണ് ബിജെപിയുടെ ശ്രമം. “കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button