Latest NewsNewsBusiness

ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്

 

യുണൈറ്റഡ് നേഷന്‍സ് : ബീഫ് കയറ്റുമതിയില്‍ ഇന്ത്യ കുതിയ്ക്കുന്നു. ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രസീലും ആസ്‌ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങള്‍.

ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോര്‍പറേഷനും സംയുക്തമായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 1.56 ദശലക്ഷം ടണ്‍ ബീഫ് കയറ്റുമതി ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെയുള്ള ബീഫ് കയറ്റുമതിയുടെ 16 ശതമാനമാണിത്

2016ല്‍ 10.95 മില്യണ്‍ ടണ്‍ ബീഫാണ് ലോകത്ത് മൊത്തത്തില്‍ കയറ്റുമതി ചെയ്തത്. 2026 ഓടെ ഇത് 12.43 മില്യണ്‍ ടണ്ണായി വദ്ധിക്കുമെന്നാണ് റിപ്പോട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യ കയറ്റുമതിയില്‍ ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button