ഇസ്ലാമാബാദ്: രാജിവച്ച നവാസ് ഷെരീഫിന് പകരം ഷാഹിദ് കാഖ്വാന് പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി. നിലവില്‍ പെട്രോളിയം മന്ത്രിയായ കാഖ്വാന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെയാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി പദത്തിലേക്ക് നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷെരീഫിനെയാണ് പരിഗണിക്കുന്നത്. നിലവില്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായ ഷഹബാസ് ഷെരീഫിന് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവരും.
പനാമ അഴിമതിയില്‍ ഷെരീഫ് കുറ്റക്കാരനാണെന്ന് പാകിസ്ഥാന് സുപ്രീം കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മൂന്നു തവണയാണ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായത്.
Post Your Comments