Latest NewsKerala

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം: സൗദിയില്‍ ജോലി ലഭിക്കാന്‍ ചെയ്യേണ്ടത്

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് സൗദി അറേബ്യയില്‍ സുവര്‍ണ്ണാവസരം. സൗദിയിലെ അല്‍ മൗവസാത് ആശുപത്രിയിലാണ് നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍. വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബിഎസ്‌സി നഴ്‌സിംഗ് ബിരുദമോ, നഴ്സിംഗ് ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 25-35 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഈ അവസരം. ഓഗസ്റ്റ് മൂന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഓഗസ്റ്റ് ഏഴ്,എട്ട് തീയതികളില്‍ കൊച്ചിയില്‍ വച്ചു നടക്കും.

വിശദവിവരങ്ങള്‍ക്ക് www.jobsnorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയും ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button