പന്തളം: സി.പി.എം-ആർ.എസ്.എസ് സംഘർഷം നിലനിന്ന പന്തളം കുരംപാലയിൽ സംഘർഷം തുടരുന്നു. തിരുവനന്തപുരം സംഘർഷത്തിൽ പ്രതിഷേധിക്കാനായി ഇരുമുന്നണികളും വെള്ളിയാഴ്ച പന്തളത്ത് പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനിടെ ഉണ്ടായ കൈയേറ്റത്തിൽ ബി.എം.എസ് മേഖലാ പ്രസിഡന്‍റ് ബാബുകുട്ടന് പരിക്കേറ്റിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ഇന്നലെ രാത്രി സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫീസ് അക്രമികൾ അടിച്ചു തകർത്തു. ഒാഫീസ് പൊളിച്ച് അകത്തു കടന്ന അക്രമിസംഘം ഉപകരണങ്ങൾ തല്ലിതകർത്ത് കൂട്ടിയിട്ട് കത്തിച്ചു. ലോക്കൽ കമ്മിറ്റി ഒാഫീസ് ആക്രമിച്ചതിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.
Post Your Comments