
കോഴിക്കോട്: മുടിയും താടിയും വളര്‍ത്തിയ ഫ്രീക്കന്‍മാരെ കണ്ടാല്‍ കലിപ്പാണ് പോലീസിന്. ഈയിടെയായി ഫ്രീക്കന്‍മാരെ പിടിച്ച മുടി വെട്ടിച്ച് വിടുന്നത് ചില എസ്‌ഐമാര്‍ പതിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. ഈ പണി ഇനി പോലീസ് തുടരേണ്ടെന്നാണ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ഓരോ വ്യക്തിക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. മുടി വളര്‍ത്തുന്നതും, അല്ലാത്തതും അവരുടെ ഇഷ്ടമാണ്.
പോലീസുകാര്‍ക്കിടയില്‍ മോറല്‍ പോലീസിങ്ങിന്റെ ആവശ്യമില്ലെ്‌ന് ബെഹ്‌റ ഓര്‍മിപ്പിച്ചു. മുടി നീട്ടി വളര്‍ത്തന്നവരുടെ മുടി വെട്ടിക്കുന്നത് പോലീസിന്റെ പണിയല്ല. രൂപം കണ്ട് ആളുകളെ പിടികൂടുന്നത് ശരിയല്ല. ഇത്തരത്തിലുള്ളവര്‍ കേരള പോലീസിലുണ്ടെന്നും അത്തരക്കാരെ സേനയ്ക്ക് ആവശ്യമില്ലെന്നും ബെഹ്‌റ ഓര്‍മിപ്പിച്ചു.
Post Your Comments