Latest NewsKeralaNews

മുകേഷിനെയും കാവ്യയുടെ അമ്മയെയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എം എൽ എ യും നടനുമായ മുകേഷിനെയും കാവ്യാ മാധവന്റെ ‘അമ്മ ശ്യാമളയെയും ഗായിക റിമി ടോമിയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. മുകേഷിന്റെ മുൻ ഡ്രൈവർ ആയിരുന്നു പൾസർ സുനി. ഈ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്ന കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ചു ചോദിച്ചറിയുന്നതിനാണ് ചോദ്യം ചെയ്യൽ.

മുകേഷിനെ കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിൽവച്ചു ചോദ്യം ചെയ്തിരുന്നു. കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊഴിയിലെ വൈരുദ്ധ്യം മൂലമാണ് വീണ്ടും ഇവരെ ചോദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button