ദുബായ് : ദുബായില്‍ അസഹ്യമാം വിധം ചൂട് ഉയരുകയാണ്. ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുനിരത്തുകളില്‍ ഓംലറ്റ് ഉണ്ടാക്കി സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നവരാണ് ഏറെയും. ഇപ്പോള്‍ ദുബായിലെ പൊതുനിരത്തുകളില്‍ ഓംലറ്റ് ഉണ്ടാക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. വെയിലില്‍ 10 മിനിറ്റ് പാത്രം ചൂടാക്കിയ ശേഷം എണ്ണയില്‍ മുട്ട പൊട്ടിച്ചൊഴിക്കുന്നു. നിമിഷങ്ങള്‍ കൊണ്ട് ഓംലറ്റ് തയ്യാര്‍. കൊടും ചൂടില്‍ റോഡില്‍ മുട്ട പൊരിക്കുന്നയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഇന്‍സ്റ്റാഗ്രാമിലെ ഫറ്റാഫീറ്റ് ചാനലാണ് വീഡിയോ പുറത്തു വിട്ടത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും താപനില 50ഡിഗ്രിയോളം ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം തെലുങ്കാനയില്‍ നിന്നു സമാനമായ വീഡിയോ പുറത്തുവന്നിരുന്നു. ദുബായില്‍ ഇങ്ങനെയാണ് ഓംലറ്റ് ഉണ്ടാക്കുന്നതെന്നാണ് പാചകക്കാരന്‍ പറയുന്നത്.
Post Your Comments