കോട്ടയം : ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ ജോസഫ് മാത്യു ഒടുവില്‍ പൊലീസിന്റെ വലയിലായി. ഇടുക്കി സ്വദേശിനിയായ 12കാരിയെ പിഡിപ്പിച്ചുവെന്ന പരാതിയിലാണ് ഡയറക്ടര്‍ ജോസഫ് മാത്യു പിടിയിലായത്. 2016ല്‍ നടന്ന പീഡനവിവരത്തെക്കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്. ജോസഫ് മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഡയറക്ടര്‍ പിടിയിലായതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തു.ജയിലില്‍ കഴിയുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് കോട്ടയം പാമ്പാടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ആശ്വാസ ഭവന്.
സ്ഥാപനത്തില്‍ നേരത്തെയുണ്ടായിരുന്ന അന്തേവാസികളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും, ചാരിറ്റബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് നേരത്തെ ചില പരാതികള്‍ കിട്ടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി പുതിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments