Latest NewsNewsIndia

അമിത്ഷാ-മോദി കൂട്ടുകെട്ടിന്റെ അടുത്ത ലക്‌ഷ്യം തമിഴകം

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ വൻ വിജയത്തിനും ബീഹാറിലെ നിതീഷിന്റെ ചുവടുമാറ്റത്തിനും ശേഷം അമിത്ഷാ മോദി കൂട്ടുകെട്ടിന്റെ അടുത്ത ലക്‌ഷ്യം തമിഴ്‌നാടെന്ന്‍ സൂചന. വിഘടിച്ചു നിൽക്കുന്ന അണ്ണാ ഡി എം കെയി​ലെ വ്യ​ത്യ​സ്​​ത വി​ഭാ​ഗ​ങ്ങളെ തങ്ങൾക്കൊപ്പം നിറുത്താനാണ് ബിജെപിയുടെ ശ്രമം. ബി.​ജെ.​പി​ക്ക്​ വേ​രോ​ട്ട​മി​ല്ലാ​ത്ത തമിഴ്‌നാട്ടിൽ ഭാ​വി രാ​ഷ്​​ട്രീ​യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ണ്ണാ ഡി.​എം.​കെ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യ​മാ​ണ്​ മോ​ദി -ഷാ ​കൂ​ട്ടു​കെ​ട്ടി​​െൻറ മ​ന​സ്സി​ലു​ള്ള​ത്.

ഇ​നി ര​ണ്ടു​മാ​സ​ത്തി​ന​കം വ​രാ​ൻ പോ​കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡി.​എം.​കെ- ബി.​ജെ.​പി സ​ഖ്യം പ​രീ​ക്ഷി​​ക്ക​പ്പെ​ടുമെന്നാണ് റിപ്പോർട്ട്. മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ണ്ണാ ഡി.​എം.​കെ അ​മ്മ വി​ഭാ​ഗം, മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​സെ​ൽ​വ​ത്തി​​െൻറ പു​ര​ട്​​ച്ചി ത​ലൈ​വി അ​മ്മ വി​ഭാ​ഗം, അ​മ്മ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​വി ദി​ന​ക​ര​​ൻ വി​ഭാ​ഗം എ​ന്നീ ഗ്രൂ​പ്പു​ക​ളു​മായി ചർച്ചകൾ ഉണ്ടായേക്കും.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ൽ എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി തു​ട​രു​ക​യും ജ​ന. ​െസ​ക്ര​ട്ട​റി​യാ​യി ഒ. ​പ​നീ​ർ​സെ​ൽ​വ​ത്തെ​യും നി​​യ​മി​ച്ചു​ള്ള സ​മ​വാ​യ ഫോ​ർ​മു​ല​യാ​ണ്​ അ​മി​ത്​ ഷാ ​മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ​ക​ത്തിന്റെ ഉത്തരവാദിത്വമുള്ള ​ വെ​ങ്ക​യ്യ നാ​യി​ഡു ഉ​പ​​രാ​ഷ്​​ട്ര​പ​തി​യാ​യി വി​ജ​യി​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ ത​ന്ത്ര​ങ്ങ​ൾ ഇ​നി അ​മി​ത്​ ഷാ ​കാര്യങ്ങളിൽ നേ​രി​ട്ടാ​യി​രി​ക്കും ഇടപെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button