
തിരുവനന്തപുരം: സംസ്ഥാനത്ത് മിസോറം ലോട്ടറിക്ക് വില്‍ക്കുന്നത് തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജിഎസ്ടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് പല അന്യസംസ്ഥാന ലോട്ടറികളും വില്‍പ്പനയക്ക് എത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് ഇവ വില്‍ക്കുന്നതെന്നും തോമസ് ഐസക്ക് അറിയിച്ചു.
ജിഎസ്ടി 28 ശതമാനം നല്‍കിയാണ് കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. പ്രിന്റിംഗ്, കമ്മീഷന്‍, പരസ്യം തുടങ്ങിയവ കൂടി കണക്കൂകൂട്ടിയാല്‍ 98 ശതമാനം ചിലവ് വരും. പിന്നെ എങ്ങനെ സമ്മാനം നല്‍കാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു. അതിനാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Post Your Comments