ന്യൂഡൽഹി: കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായ ഒരു കത്ത്.. “സുഷമാ സ്വരാജ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..” എന്നാണ് പാകിസ്താനില്‍നിന്നുള്ള ഒരു യുവതി ട്വിറ്ററില്‍ കുറിച്ചത്.’ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു. നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഈ രാജ്യം (പാകിസ്താന്‍) ഒരുപാട് മാറേണ്ടതുണ്ട്’- ഹിജാബ് ആസിഫ് എന്ന യുവതിയാണ് ട്വിറ്ററിൽ ഇത്തരം ഒരു പ്രതികരണം നടത്തിയത്.
പാകിസ്ഥാനിൽ നിന്നുള്ള ഒരാൾക്കുള്ള ചികിത്സയ്ക്ക് വേണ്ടി സുഷമാ സ്വരാജിനോട് ഹിജാബ് ആസിഫ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്‌നത്തില്‍ ഇടപെടുകയും ഇക്കാര്യം വ്യക്തമാക്കി സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഹിജാബ് തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
Post Your Comments