Latest NewsNewsIndia

ഹി​ന്ദി വേ​ണ്ടെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളു​രു: ബം​ഗ​ളു​രു മെ​ട്രോ ഹി​ന്ദി ഭാ​ഷ​യി​ലു​ള്ള ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ഇതിനുള്ള നിർദേശം ബാം​ഗ​ളൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷനു(​ബി​എം​ആ​ർ​സി​എ​ൽ) മുഖ്യമന്ത്രി നൽകി. ഇത് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു. ഇതു അറിയിച്ചു കൊണ്ട് കേന്ദ്ര നഗരകാര്യ മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​നു കത്ത് നൽകി.

ബം​ഗ​ളൂ​രു​വി​ലെ ’ന​മ്മ മെ​ട്രോ’ സ്റ്റേ​ഷ​നു​ക​ളി​ലെ ഹി​ന്ദിയിലുള്ള അ​റി​യി​പ്പു ബോ​ർ​ഡു​ക​ൾ​ക്കെ​തി​രേ കനത്ത പ്രതിഷേധമാണ് ഉണ്ടായിരുന്നത്. ഇതാണ് ഹി​ന്ദി ഭാ​ഷ​യി​ലു​ള്ള ബോ​ർ​ഡു​ക​ൾ ’ന​മ്മ മെ​ട്രോ’യിൽ വേണ്ടെന്ന തീരുമാനിക്കാനുള്ള കാരണം. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളി​ൽ ഹി​ന്ദി​യി​ലെ​ഴു​തി​യ ഭാ​ഗ​ങ്ങ​ൾ ബം​ഗ​ളു​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മ​റ​ച്ചി​ട്ടു​ണ്ട്.

ഭാ​ഷ​യി​ലു​ള്ള അ​റി​യി​പ്പു ബോ​ർ​ഡു​ക​ൾ​ക്കെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം ഉ​ർ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ബോ​ർ​ഡു​ക​ൾ മാ​റ്റാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളി​ൽ ഹി​ന്ദി​യി​ലെ​ഴു​തി​യ ഭാ​ഗ​ങ്ങ​ൾ ബം​ഗ​ളു​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ മ​റ​ച്ചി​ട്ടു​ണ്ട്. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ ക​ന്ന​ഡ സം​ഘ​ങ്ങ​ൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button