തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ക്കും വേണ്ടാതെ എഞ്ചിനീയറിംഗ്. മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒന്നും രണ്ടുമല്ല 52 ശതമാനം സീറ്റുകള്‍. എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തേണ്ട സീറ്റുകളാണ് കുട്ടികളില്ലാതെ വെറുതെ കിടക്കുന്നത്. 36,212 സീറ്റുകള്‍ മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ പ്രവേശനം നേടിയതാകട്ടെ 17,252 പേര്‍ മാത്രമാണ്. അതായത് 18,960 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു ! സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനവും, സര്‍വകലാശാല നിയന്ത്രണത്തിലുള്ള കോളേജുകളില്‍ 37.7 ശതമാനവും സീറ്റുകള്‍ നിലവില്‍ കാലിയാണ്.
Post Your Comments