KeralaLatest NewsNews

തലസ്ഥാനത്തെ സംഘര്‍ഷം : 2 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : കഴിഞ്ഞ രാത്രിയിൽ തലസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നടന്ന ബിജെപി സിപിഎം സംഘർഷത്തിനെ തുടർന്ന്‍ 2 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഡിവൈെഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിൽ.

ഈ സമയം ഓഫീസിനു മുന്നി​​​​ൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. അക്രമികൾ വന്ന ബൈക്കിന്‍റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ബിനുവിന്‍റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു. ഈ സമയം മറ്റ് പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button