പ്രമുഖ ഡോക്യുമെൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍ . 2009 ൽ മധുരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തത്. അണ്ണാ സർവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചുവെന്നതാണ് കേസ്.
അണ്ണാ സർവകലാശാലയിൽ നിയബിരുദ വിദ്യാർഥിയായിരുന്ന ദിവ്യ ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ആൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷനിൽ (െഎസ) പ്രവർത്തിച്ചിരുന്നു. മധുരയിൽ െഎസയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ദിവ്യ മടകുളത്തെ ദലിത് ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥക്കെതിരെ വിദ്യാർഥി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഹോസ്റ്റലിൽ ഒരു വിദ്യാർഥി പാമ്പു കടിയേറ്റ് മരിച്ചതിനെ തുടർന്നാണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിച്ചത്.
മരിച്ച വിദ്യാർഥി യുടെ കുടുംബത്തിന് ധനസഹായം നൽകുക, ദലിത് വിദ്യാർഥികളുടെ സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി ദിവ്യയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ജനറൽ ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി ധർണ നടത്തുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.
Post Your Comments