കയ്യില്‍ രാമായണവും ചുണ്ടില്‍ രാമജപവുമായി കര്‍ക്കടകത്തില്‍ ഒരാള്‍ വന്നിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവരായി അധികം ആളുകള്‍ കാണില്ല. എന്നാല്‍, രാമായണ പാരായണത്തിനു ഇനി മുതല്‍ വീടുകളില്‍ ആളെത്തും. പക്ഷെ, കേരളത്തില്‍ അല്ല, അങ്ങു ദൂരെ കാനഡയില്‍ ആണ്. ആല്‍ബര്‍ട്ടയിലെ നഗരത്തിലാണ് നമ; ആഹീംസ എന്നീ മലയാളീ സംഘടനകള്‍ രാമായണ മാസാചരണം നടത്തുന്നത്. കോരിച്ചൊരിയുന്ന മഴയും, പഞ്ഞക്കര്ക്കടകവും അവിടെയില്ല, എങ്കിലും നൂറിലേറെ വീടുകളില്‍ അവിടെ രാമായണം വായിക്കുന്നുണ്ട്.
രാമായണത്തിന്റെ കോപ്പികള്‍ കൈമാറുകയും പ്രഭാഷണങ്ങള്‍ നടത്തിയും ഈ മലയാളിക്കൂട്ടം ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ് . പുതു തലമുറയിലെ കുട്ടികള്‍ക്ക് രാമായണ കഥാവ്യാഖ്യാനം നല്കുന്നതോടോപ്പം ആവശ്യപ്പെടുന്നവരുടെ വീടുകളില്‍ രാമായണ പൂജയോടുകൂടി പാരായണം നടത്തിക്കൊടുക്കുകയും ചെയ്യും.
Post Your Comments