കോഴിക്കോട് : ദൃശ്യമാധ്യമങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പി.ടി. ഉഷ.
ലോക അത്ലറ്റിക് മീറ്റിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടാതിരുന്ന സംഭവത്തില്‍ ദൃശ്യ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളാണ് ഉഷയുടെ തീരുമാനത്തിന് പിന്നില്‍. മലയാളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ മൂല്യചൂതി ബാധിച്ചിരുന്നു. വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും തന്നെപ്പോലെ സാധാരണക്കാരിയായ മലയാളിക്ക് സ്ത്രീ പീഡനമായിട്ടാണ് തോന്നുന്നതെന്ന് പി.ടി. ഉഷ അറിയിച്ചു.
അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല. ഇക്കാര്യത്തില്‍ ഞാന്‍ നിസ്സഹായയാണ്. സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് എന്നും പി.ടി. ഉഷ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Post Your Comments