ന്യൂയോർക്ക്: 3 വർഷം മുൻപ് മരിച്ച പോലീസുദ്യോഗസ്ഥന്റെ ഭാര്യ 2017ല്‍ കുഞ്ഞിന് ജന്‍മം നല്‍കി. ചരിത്ര നേട്ടത്തിൽ ശാസ്ത്രലോകം. 2013ൽ ഭര്‍ത്താവ് കൊല്ലപ്പെട്ട ദിവസം പെയ് ഷിയാ ചെൻ എന്ന 29കാരി ആലോചിച്ചത് മരിച്ചു പോയ ഭര്‍ത്താവില്‍ എന്നെങ്കിലും തനിക്ക് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാനാവുമോ എന്നാണ്. ശാസ്ത്രലോകം ആ സ്ത്രീയുടെ ആഗ്രഹത്തെ സഫലീകരിക്കാൻ മുന്‍കൈയെടുത്തതോടെ അസാധാരണ സംഭവവികാസങ്ങൾ അരങ്ങേറി.
അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ആ പോലീസുദ്യോഗസ്ഥന്റെ ജീവന്റെ ഒരംശം തന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലൂടെ ന്യൂയോര്‍ക്ക് പ്രെസ്ബിറ്റേറിയന്‍ ആശുപത്രിയില്‍ പിറവി കൊണ്ടു. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥരായിരുന്ന വെന്‍ജിയന്‍ ലിയുവും റാഫേല്‍ റാമോസും 2014 ഡിസംബറിലാണ് പെട്രോളിങ്ങിനിടെ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
‘അദ്ദേഹം ഞങ്ങളെ വിട്ടു പോയെങ്കിലും ഇന്നും ഞങ്ങളോടൊപ്പമുണ്ടെന്ന് കരുതുന്നു’ എന്നാണ് ലിയുവിന്റെ ശവസംസ്‌കാര ചടങ്ങനിടെ ഭാര്യ ചെന്‍ പറഞ്ഞത്. ആ വാക്കുകളാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്റെ ഒരംശമാണ് തനിക്ക് പൊന്നോമന മകള്‍ ആഞ്ചലീന.
ശവസംസ്‌കാരത്തിനു മുമ്പ് ചെന്നിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസംഘലനം നടത്തി ഒരുപാട് തവണ പരാജയപ്പെട്ടെങ്കിലുംപിന്മാറാൻ ചെൻ തയ്യാറായില്ല. ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഒടുവിൽ ആഞ്ജലീന ജനിച്ചത്. മകള്‍ക്ക് ഒരുമാസം തികയുമ്പോള്‍ ലിയുവിന്റെ കുഴിമാടത്തിനരികില്‍ ചെന്ന് ‘ലിയൂ ഇതാ നിന്റെ മകള്‍’ എന്ന് പറയാനായി കാത്തിരിക്കുകയാണ് ചെന്‍.
Post Your Comments