പട്ന: ബി.ജെ.പി പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. 132 എം.എൽ.എമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് നിതീഷ്കുമാറും സുശീൽകുമാറും ഇന്നലെ ഗവർണർക്ക് കൈമാറിയിരുന്നു.
അഴിമതി ആരോപണത്തിന്‍റെ പേരിൽ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവെക്കില്ലെന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ കടുത്ത നിലപാടിനെ തുടർന്നാണ് മഹാസഖ്യത്തിൽ അഭിപ്രായ ഭിന്നത ഉടലെടുത്തത്.
നിതീഷിന്‍റെ രാജിയോടെ ബി.ജെ.പിക്കെതിരെ ബിഹാറിൽ ഉടലെടുത്ത ജെ.ഡി.യു-ആർ.ജെ.ഡി സഖ്യത്തിന്‍റെ തകർച്ച പൂർണമായി. രാജിയല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലായിരുന്നുവെന്ന് നിതീഷ് കുമാർ പ്രതികരിച്ചിരുന്നു.
Post Your Comments