പട്ന: ലാലു പ്രസാദ് യാദവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ ആക്ഷേപം. 2009ലെ കൊലപാതകക്കേസ് പ്രതിയായ നിതീഷിനെതിരെ തങ്ങള്‍ ഇതുവരെ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും ലാലു പറഞ്ഞു. ഇത് കൂടാതെ, കൊലപാതകക്കേസിന്റെ ചില രേഖകളും മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ സംസാരിച്ചിട്ടും രാജിക്കാര്യം സൂചിപ്പിച്ചിരുന്നില്ലെന്നും നിതീഷ് രാജിവച്ചതിനു പിന്നാലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത് അഭിനന്ദനം അറിയിച്ചത് ദുരൂഹമാണെന്നും അദ്ധേഹം പറഞ്ഞു. നിതീഷ് കുമാറിനെതിരെ അഴിമതിയേക്കാള്‍ ഗുരുതരമായ ആരോപണം ഉണ്ടെന്നും തേജസ്വി യാദവിനെതിരായ സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ലാലു പ്രസാദ് യാദവ് ആരോപിച്ചു.
Post Your Comments