ദുബായ്: 2002ല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് പാകിസ്ഥാന് മുന്‍ പട്ടാളമേധാവി പര്‍വേസ് മുഷറഫ്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആലോചന തനിക്ക് ഉണ്ടായത്. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് താന്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ മുതിര്‍ന്നത്.
എന്നാല്‍ ഇന്ത്യയുടെ തിരിച്ചടി ഭയന്ന താന്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് മുഷറഫ് പറഞ്ഞു. ആണവായുധം പ്രയോഗിക്കണോ എന്ന കാര്യം ആലോചിച്ച് തനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു അപ്പോഴെന്നും മുഷറഫ് പറഞ്ഞു. ജാപ്പനീസ് മാധ്യമമായ മൈനീച്ചി ഷിംബൂണിനോടാണ് മുഷറഫ് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
Post Your Comments