കോയമ്പത്തൂര്‍: ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലത്തില്‍ നടക്കുന്ന സമരത്തില്‍ അണിചേരാനുള്ള യാത്രയിലാണ് സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയതത്. ജലസംഭരണിയുമായി ബന്ധപ്പെട്ടാണ് സമരം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനാണ് സ്റ്റാലിന്‍ കോയമ്പത്തൂരില്‍ നിന്നും സേലത്തേയ്ക്ക് യാത്ര ചെയുന്ന വേളിയാലാണ് അറസ്റ്റ് ഉണ്ടായത്. ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു സ്റ്റാലിന്റെ യാത്ര.
ചെന്നൈയില്‍ നിന്നും രാവിലെ പത്തോടെയാണ് സ്റ്റാലിന്‍ കോയമ്പത്തൂരില്‍ എത്തിയത്. അതിനു ശേഷം അവിടെ നിന്നുമാണ് സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സേലത്തേക്ക് യാത്ര തിരിച്ചത്. സ്റ്റാലിനെ പോലീസ് കണിയൂര്‍ ടോള്‍ പ്ലാസയില്‍ തടഞ്ഞു. കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റാലിനെ തടഞ്ഞത്. ഇരുനൂറോളം പോലീസുകാരാണ് സ്റ്റാലിന്റെയും മറ്റു ഡിഎംകെ പ്രവര്‍ത്തകരുടെയും വാഹനം തടഞ്ഞത്. സ്ഥലത്ത് എഐഎഡിഎംകെ-ഡിഎംകെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ സമരം നടക്കുന്ന സ്ഥലത്തേക്ക് പോകരുതെന്നും സ്റ്റാലിനോട് പോലീസ് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം ഈ ആവശ്യം നിരസിച്ചു. ഇതോടെ പോലീസ് അറസ്റ്റിന് നിര്‍ബന്ധിതരാവുകയായിരുന്നു.
Post Your Comments