
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ വരാനിരിക്കുന്ന വിമാനത്താവളത്തിന് അയാട്ട കോഡ് ലഭിച്ചു. വിമാനസര്‍വീസ് കമ്പനികളുടെ സംഘടനയായ ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനാണ് സിഎന്‍എന്‍ എന്ന കോഡ് അനുവദിച്ചത്.
യാത്ര, ചരക്കു വിമാനക്കമ്പനികളുടെ റിസര്‍വേഷന്‍ സംവിധാനങ്ങളിലും ടിക്കറ്റിലും വിമാനത്താവളങ്ങളെ തിരിച്ചറിയാനുള്ള കോഡ് ആണിത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍, ലോകത്തെ വിമാനത്താവളങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്ന ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ വിമാനത്താവളത്തിനു വിഒകെഎന്‍ എന്ന കോഡ് ഇതിനകം അനുവദിച്ചിട്ടുണ്ട്.
ഇതു പ്രധാനമായും പൈലറ്റുമാര്‍ക്കു വേണ്ടിയുള്ളതാണ്. വിമാനത്താവളം 2018 സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments