Latest NewsIndiaNews

ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടവൾ സുഷമ സ്വരാജ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഏറ്റവും പ്രീയപ്പെട്ടവളാണെന്ന് സര്‍വ്വെ. ലോകത്തിലെ തന്നെ മികച്ച 10 നേതാക്കള്‍ക്കിടയിലാണ് സുഷമ ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കന്‍ മാഗസിനായ വാള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ സര്‍വ്വേയിലാണ് ജനങ്ങള്‍ക്ക് സുഷമയോടുളള സ്‌നേഹം പ്രകടമാകുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാസികയിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സുഷമയാണന്ന് വ്യക്തമാക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററില്‍ അധ്യാപകനായ ടുങ്കു വരദരാജന്‍ ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആഗോള രാഷ്ട്രീയ അവലോകന ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

പ്രവാസികള്‍ക്കായി അളവറ്റ പ്രയത്‌നം നടത്തുന്ന സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും നിരവധി ആരാധകരുണ്ടെന്ന് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button