നാട്ടിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായതും സംസ്കാരത്തിന് ചേരുന്നതുമായ പരിപാടികള്‍ മാത്രം സംപ്രേഷണം ചെയ്യാന്‍ സ്വന്തം ഉപഗ്രഹവുമായി തെലങ്കാന സര്‍ക്കാര്‍. ഉപഗ്രഹം ഭ്രാമണ പഥത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, വിനോദ ചാനലുകളും വിദ്യാഭ്യാസ ചാനലുകളും തുടങ്ങാനാണ് പ്രധാനമായും ഉദ്ധേശിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന ഐ.ടി മന്ത്രി കെ.ടി രാമറാവുവാണ്.
ഇതു കൂടാതെ, ടി-സാറ്റ് നെറ്റ്‌വര്‍ക്ക് വഴി, വിദ്യ, നിപുണ എന്നീ ടിവി ചാനലുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതുവഴി, കാര്‍ഷിക വികസനം, വൈദ്യ സഹായം, ഗ്രാമ വികസനം, എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്.
Post Your Comments