ന്യൂഡല്‍ഹി: എന്‍ഡിടിവിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ഒരു ദിവസത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികളാണ് എന്‍ഡിടിവിക്കെതിരായി രംഗത്ത് വന്നത്. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ്, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികളാണ് എന്‍ഡിടിവിയെ വരിഞ്ഞു കെട്ടാന്‍ രംഗത്ത് ഇറങ്ങിയത്. അമേരിക്കയില്‍ നിന്നും ചാനലില്‍ നിക്ഷേപിക്കപ്പെട്ട 150 കോടി ദശലക്ഷം ഡോളറിന്റെ ഇടപാടിന്റെ പേരിലാണ് നടപടി. ഈ ഇടപാട് തട്ടിപ്പാണെന്നാണ് ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ചാനലിന് സാവകാശം നല്‍കാതെ 429 കോടി രൂപ ഉടന്‍ പിഴയായി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇടപാട് തികച്ചും നിയമാനുസൃതമാണെന്നാണ് ചാനലിന്റെ ഭാഷ്യം.
Post Your Comments