കൊച്ചി: മലയാളികളെ പൊട്ടന്മാരാക്കാമെന്ന് ഉഷ കരുതേണ്ടെന്ന് കേരള അത്ലറ്റിക് അസോസിയേഷൻ. ലോക ചാമ്പ്യൻഷിപ്പിൽനിന്ന് കേരളത്തിന്റെ താരം
പി.യു. ചിത്രയെ ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് അസോസിയേഷന് സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.
മാനദണ്ഡങ്ങൾ ലംഘിച്ചാണ് സെലക്ഷൻ കമ്മിറ്റി തീരുമാനം എടുത്തത്. ഇത് പി.ടി. ഉഷ ചൂണ്ടിക്കാട്ടിയില്ല. ലോക ചാമ്പ്യൻഷിപ്പിനുള്ള 24 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തിരെഞ്ഞടുത്തത്. ഇതിൽ 11 പേർ ഇന്റർ സ്റ്റേറ്റ് മീറ്റിൽ പങ്കെടുത്തിട്ടില്ല. ഉഷയുടെ ശിഷ്യ ഇതിൽപ്പെടുമെന്ന് ബാബു കൂട്ടിച്ചേർത്തു. ടീം സെലക്ഷനിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ദേശീയ അത്ലറ്റിക് ഫെഡറേഷന് തുറന്ന കത്തയക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള അത്ലറ്റിക് അസോസിയേഷന് എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments