ബീജിംഗ് ; ചെനീസ് സുരക്ഷാ ഉപദേഷ്‌ടാവ് യാങ് ജിയേച്ചിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ സുരക്ഷാ ഉപദേഷ്‌ടാവും ആധുനിക യുഗത്തിന്റെ ചാണക്യൻ എന്ന വിളിപ്പേരുമുള്ള അജിത് ഡോവൽ. സിക്കിമിലെ ഇന്ത്യൻ അതിർത്തിയിൽ ഇരുരാജ്യങ്ങളുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ ബ്രിക്‌സ് രാജ്യങ്ങളുടെ സമ്മേളനത്തിനായാണ് ഡോവൽ ചൈനയിലെത്തിയത്.
ബ്രിക്‌സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്‌ടാക്കന്മാർ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ സിക്കിമിലെ അതിർത്തി തർക്കവും യോഗത്തില്‍ ഡോവൽ ഉന്നയിക്കുമെന്നാണ് സൂചന. അതേസമയം ഡോവലിന്റെ സന്ദർശനം സംബന്ധിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങൾ ചൈനീസ് മാധ്യങ്ങൾ പ്രകടിപ്പിച്ചു.
“സിക്കിമിലെ ഇന്ത്യൻ അതിർത്തിയിൽ രണ്ട് മാസമായി തുടരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ സമയം വൈകിയിട്ടില്ലെന്നും ഇക്കാര്യത്തിൽ ഇന്ത്യ തീരുമാനങ്ങൾ മാറ്റണമെന്നും” തങ്ങളുടെ മുഖപ്രസംഗത്തിൽ ചൈന ഡെയ്‌ലി പറയുമ്പോൾ ”ഡോവലിന്റെ സന്ദർശനം അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന് സഹായമാകില്ലെന്നും, ആദ്യം ഇന്ത്യ അതിർത്തിയിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുകയാണ് വേണ്ടതെന്നും” ഗ്ലോബൽ ടൈസ് എഡിറ്റോറിയലിൽ പറയുന്നു.
Post Your Comments