
കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. എന്നാല്‍ കഴിഞ്ഞദിവസം കാവ്യയെ നടൻ ദിലീപിന്റെ ആലുവയിലെ തറവാട്ടില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. കാര്യങ്ങളിലെ വ്യക്തത കുറവാണ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യാനുള്ള കാരണം. സുനില്‍ കുമാറിനെ തനിക്ക് മുന്‍പരിചയം ഇല്ലെന്നും സുനില്‍ ലക്ഷ്യയില്‍ വന്നതായി അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യലിലെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണ്.
കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിനോട് നടി പൂർണമായും സഹകരിച്ചെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്ന് കേസിൽ പ്രതിയായ പൾസർ സുനി മൊഴി നൽകിയിരുന്നു.
കാക്കനാട്ടെ ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ ദിലീപിനെ വിളിച്ച സുനി പെൻഡ്രൈവ് കാവ്യ മാധവന്റെ സ്ഥാപനത്തിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ദേശീയ പാതയിൽ വച്ച് നടിയെ ആക്രമിച്ച സുനിയും സംഘവും സംഭവം നടന്ന രാത്രി, കാക്കനാട്ടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
Post Your Comments