ന്യൂ ഡൽഹി ; രാഷ്ട്രപതിയുടെ പ്രസംഗത്തിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹറുവിനെ കുറിച്ച് പരാമര്‍ശിച്ചില്ലെന്നും, ഗാന്ധിജിയേയും ദീന്‍ ദയാല്‍ ഉപാധ്യയേയും തരാതമ്യപ്പെടുത്തിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേ തുടർന്ന് സഭ നിര്‍ത്തിവച്ചു.
കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ഇക്കാര്യം സഭയിൽ ഉന്നയിച്ചപ്പോൾ, രാഷ്ട്രപതി ഭരണഘടനയെ സംരക്ഷിക്കുകയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി. “പ്രതിപക്ഷത്തിന്റെ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും മാധ്യമ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ്” പ്രതിപക്ഷം ഇത്തരത്തിലുള്ള വിഷയം ഉയര്‍ത്തുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
Post Your Comments