Latest NewsKeralaIndia

കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയാക്കുമെന്ന് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ് !!

ന്യൂഡല്‍ഹി: കണ്ണൂര്‍-മൈസൂര്‍ സംസ്ഥാനപാത ദേശീയപാതയാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്‌പേട്ട വഴി മൈസൂരിലേക്ക് പോകുന്ന പാതയാണിത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നല്‍കിയത്.
കാലവര്‍ഷത്തില്‍ നശിച്ച റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് കേരളം ആവശ്യപ്പെട്ട 400 കോടി രൂപ ഉടന്‍ അനുവദിക്കും. ഇതില്‍ 180 കോടി രൂപ അടിയന്തരമായി അനുവദിച്ചു. ദേശീയപാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കുമെന്നും, ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക സെല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button