KeralaLatest NewsNews

നാളെ സംസ്ഥാനത്തെ ഒരു ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും

കോ​ട്ട​യം: നാളെ കോട്ടയം ജില്ലയിലെ എല്ലാ പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും. ജി​ല്ല​യി​ലെ ചി​ല ഡീ​ല​ർ​മാ​ർ​ക്ക് പെ​ട്രോ​ളി​യം കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്നു പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലൂ​ക്ക് തോ​മ​സ്, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ചാ​ക്കോ എ​ന്നി​വ​ർ അറിയിച്ചു.

പണം നൽകിയിട്ടും ഡീ​ല​ർ​മാ​ർക്ക് ഇന്ധനം ന​ൽ​കാ​ൻ ചില കമ്പനികൾ തയാറാകുന്നില്ല. പ്രശ്നത്തിനു പരിഹാരം കാണാനുള്ള നടപടി ഉണ്ടാകാത്ത പക്ഷം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പെ​ട്രോ​ൾ പ​മ്പു​​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് ഓ​ൾ കേ​ര​ള പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​ശി​വാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button