KeralaNewsIndia

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംപര്‍ വരുന്നു

കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംപര്‍ വരുന്നു. ഒന്നാം സ്ഥാനത്തെത്തുന്ന മഹാഭാഗ്യവാനുള്ള സമ്മാനം 10 കോടി രൂപയാണ്. ഏഴുകോടി രൂപയോളം നികുതി അടച്ച ശേഷം കയ്യില്‍ കിട്ടും. മാത്രമല്ല ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് ഒരു കോടി രൂപയാണ് കമ്മീഷന്‍.

10 പേര്‍ക്ക് 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്കു ലഭിക്കും. 250 രൂപയാണ് സുവര്‍ണ ജൂബിലി തിരുവോണം ബംപര്‍ 2017 എന്ന പേരില്‍ പുറത്തിറങ്ങുന്ന ടിക്കറ്റിന് വില. ഇതില്‍ 26.79 രൂപ ചരക്കു സേവന നികുതി (ജിഎസ്ടി) ആണ്. ഘട്ടം ഘട്ടമായി 90 ലക്ഷം ടിക്കറ്റുകള്‍ ലോട്ടറി വകുപ്പു പുറത്തിറക്കും. 10 പരമ്പരകളുണ്ടാകും.

200 കോടി 88 ലക്ഷം രൂപയിലേറെ ഓണം ബംപര്‍ വില്‍പ്പനയിലൂടെ സമാഹരിക്കാനാകും. ഇതില്‍ 63.81 കോടിയാണ് സമ്മാനമായി നല്‍കുന്നത്. രണ്ടു മാസത്തോളം വിപണിയിലുണ്ടാകുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20ന് നടക്കും. കഴിഞ്ഞ വര്‍ഷം എട്ടു കോടി രൂപയായിരുന്നു ഓണം ബംപര്‍ ഒന്നാം സമ്മാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button