Latest NewsIndiaInternational

ചൈനയുമായി യുദ്ധമുണ്ടായാല്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം !!!!

ബീജിംഗ്: ഇന്ത്യയും ചൈനയുമായുള്ള ബന്ധം വശളാകുന്ന സാഹചര്യത്തില്‍ യുദ്ധമുണ്ടായാല്‍ അമേരിക്ക ആര്‍ക്കൊപ്പം നില്‍ക്കും എന്നത് ഒരു ചോദ്യചിഹ്നമാണ്. എന്നാല്‍ അതിര്‍ത്തി തര്‍ക്കം സൈനീക നടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. മാത്രമല്ല ചൈനയെ പ്രതിരോധത്തിലാക്കുന്ന നടപടികള്‍ അമേരിക്ക സ്വീകരിച്ചേക്കുമെന്നും വിലയിരത്തലുണ്ട്. ഇന്ത്യയുടെ നേര്‍ക്ക് ചൈന ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ആരംഭിച്ചാല്‍ അതിര്‍ത്തിയില്‍ അമേരിക്ക സൈനിക വിന്യാസം നടത്തിയേക്കും.
 
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അമേരിക്ക ഇടപെടാന്‍ സാധ്യത കുറവാണെന്നാണ് വാഷിംഗ്ടണ്‍ കേന്ദ്രമായ അന്താരാഷ്ട്ര പഠന കേന്ദ്രത്തിലെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ അമേരിക്ക ഏറെ നാളായി ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button