വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ലബനീസ് പ്രസിഡന്‍റ് സാദ് ഹരിരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ട്രംപ് അസദിനെ രൂക്ഷമായി വിമര്‍ശിച്ചത്.
സിറിയന്‍ ജനതയോട് ഏറ്റവും വലിയ ക്രൂരത കാണിച്ചയാളാണ് അസദ് എന്ന് ട്രംപ് കുറ്റപ്പെടുത്തി. സിറിയയില്‍ രാസായുധ പ്രയോഗം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് ഭീകര സംഘടനകള്‍ക്ക് സിറിയ പിന്തുണ നല്‍കുന്നുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് മറുപടി പറയാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
Post Your Comments