മുഗള്സാരെ (ഉത്തര്‍പ്രദേശ്): ട്രെയിന്‍ യാത്രയക്ക് ഇടയില്‍ യാത്രക്കാര്‍ക്ക് റെയില്‍വെ നല്കിയ ഭക്ഷണത്തില്‍ ചത്തപല്ലി കണ്ടെത്തിയ സംഭവത്തില്‍ നടപടിയടുക്കാതെ അധികൃതര്‍. പൂര്‍വ എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. ജാര്‍ഖണ്ഡില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോകുന്ന ട്രെയിനില്‍ നിന്നു വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടത്. റെയില്‍വേ നല്‍കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്ന സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം.
ഈ വിവരം ടിക്കറ്റ് എക്സാമിനറോട് പറഞ്ഞു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രിയുടെ നിര്‍ദേശ പ്രകാരം വണ്ടി മുഗള്സാരെയിലെത്തുമ്പഴേക്കും ഭക്ഷണം കഴിച്ചവര്‍ക്കുള്ള മരുന്നുമായി മെഡിക്കല്‍ ടീം എത്തിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ അറയിച്ചു. പക്ഷേ കുറ്റക്കാര്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
Post Your Comments