Latest NewsNewsIndia

ബി​ഹാ​ർ ഗ​വ​ർ​ണ​ർ ആ​ശു​പ​ത്രി​യി​ൽ

പാ​റ്റ്ന: ബി​ഹാ​ർ ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി ആ​ശു​പ​ത്രി​യി​ൽ. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊണ്ട ദിവസം തന്നെയാണ് ഗ​വ​ർ​ണ​ർ കേ​ശ​രി നാ​ഥ് ത്രി​പ​തി ആ​ശു​പ​ത്രി​യി​ലായത്. ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടതിനെ തുടർന്നാണ് ഗ​വ​ർ​ണ​റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാണ് ഗ​വ​ർ​ണർ ഇപ്പോൾ. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ​കൂ​ടി ഗ​വ​ർ​ണ​റാ​ണ് ത്രി​പ​തി.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് നി​തീ​ഷ് കു​മാ​ർ രാ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ​തി​ക​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അറിയിച്ചു . നാളെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയാനുള്ള ഒരുക്കത്തിലാണ് നിതീഷ് കുമാർ. മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലികൊടുക്കേണ്ട ഗ​വ​ർ​ണറുടെ ആരോഗ്യനില രാഷ്ട്രീയകേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button