ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ നിര്‍മ്മിച്ച അറുപത് ശതമാനം ടോയ്ലറ്റുകളും ഉപയോഗ ശൂന്യമായി കിടക്കുന്നു. ഈ സാഹചര്യത്തില്‍ ശുചീകരണത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് റെയില്‍വേ മന്ത്രാലയം.
മഹാത്മാ ഗാന്ധി, ഡോ.ബി.ആര് അംബേദ്കര്‍, ഭഗത് സിങ് തുടങ്ങി വെള്ളിത്തിര നായകന് ബാഹുബലിയെ വരെ രംഗത്തിറക്കിയിരിക്കുകയാണ് റെയില്‍വേ. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സ്വച്ഛ ഭാരതമിഷന്‍ സന്ദേശം പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ നേതാക്കളുടെ ചിത്രങ്ങള്‍ ചുമരില്‍ വരച്ചാണ് ശുചീകരണത്തിന് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത്.
ഇത്തരം ചിത്രങ്ങള്‍ ജനങ്ങളില്‍ വല്‍തോതില്‍ സ്വാധീനം ചെലുത്തുമെന്നും അതുകൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങളിലൂടെ നല്കുന്ന സന്ദേശങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുമെന്നും റെയില്‍വേ പറയുന്നു. ‘സ്റ്റാര്‍ട്ടപ്പ് ഗ്രൂപ്പ് അന്ത്യോദയ’ പൊതുജനങ്ങളിലെ സ്വഭാവ മാറ്റത്തെക്കുറിച്ച് നടത്തിയ പൈലറ്റ് പ്രൊജക്റ്റിലാണ് ഈ രീതി നിര്‍ദേശിച്ചത്.
Post Your Comments