ന്യുഡല്‍ഹി: ട്വിറ്ററില്‍ മിന്നും താരമായി ഇന്ത്യയുടെ പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയുടെ പതിനാലമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ചുമതലയേറ്റതിനു മിനിറ്റുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. 3.25 മില്യണ്‍ ആളുകളാണ് പുതിയ രാഷ്ട്രപതിയെ ഫോളോ ചെയുന്നത്. ‘ President of India @rashtrapatibhvn’ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് റിക്കാര്‍ഡ് വേഗത്തില്‍ ഫോളോവേഴ്സ് വര്‍ധിച്ചത് . ജനങ്ങളുമായി എളുപ്പത്തില്‍ ഫലപ്രദമായി സംവദിക്കാവുന്ന മാര്‍ഗമെന്ന നിലയില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ട്വിറ്ററും ഫേസ്ബുക്കുമാണ് ഏറിയ പങ്കു നേതാക്കളും ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും മറ്റ് കേന്ദ്രമന്ത്രിമാരും ട്വിറ്റില്‍ സജീവസാന്നിധ്യമാണ്.
ഇന്ന് ഉച്ചയ്ക്കാണ് ഇന്ത്യയുടെ പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് ചുമതലയേറ്റത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ് കെഹാര്‍ സത്യവാചകം ചൊല്ലക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരി, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാര്‍, എം.പിമാര്‍ വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Post Your Comments