ന്യൂഡൽഹി: പ്രമുഖ ശാസ്ത്രജ്ഞനും നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് കമ്മിറ്റി ചെയർമാനുമായ പ്രഫ. യശ്പാൽ(90) അന്തരിച്ചു. നോയിഡയിൽ വച്ചായിരുന്നു അന്ത്യം. യുജിസി മുൻ ചെയർമാൻ കൂടിയാണ്. 2013ൽ പത്മവിഭൂഷണ്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പത്മഭൂഷണ്‍(1976), മാർക്കോണി പ്രൈസ് തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.
1926 നവംബർ 26-ന് ഹരിയാനയിൽ ജനിച്ച അദ്ദേഹം പഞ്ചാബ് സർവകലാശാലയിൽ നിന്ന് ഭൗതികത്തിൽ ബിരുദവും മസാച്ചുസെറ്റ്സ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചാൻസലറായി സേവനം അനുഷ്ഠിച്ചു. ദീർഘകാലം ദൂരദർശനിൽ ടേണിംഗ് പോയിന്റ് എന്ന ശ്രദ്ധേയമായ ശാസ്ത്രപരിപാടി അവതരിപ്പിച്ചു.
Post Your Comments