മൂന്നാർ: മൂന്നാറിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ പോലീസ് പിടിയിൽ. നാട്ടിൽ പരിഭ്രാന്തിപരത്തിയ ആനയെ നാട്ടുകാരാണ് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഓടിച്ചത്. പിന്നീട് ഈ ആനയെ ചെണ്ടുവര ഭാഗത്ത് ചെരിഞ്ഞതായി കാണുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ആനയെ ഓടിച്ചപ്പോൾ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ആന ചെരിയാനുള്ള കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് തെളിഞ്ഞതോടെയാണ് ഡ്രൈവർ ബിനൂപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കണ്ണന് ദേവന് കമ്പനിയുടെ ചെണ്ടുവാര എസ്റ്റേറ്റിൽ എത്തിയ കാട്ടാനയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തൊഴിലാളികളെ കൊമ്പനാന മണിക്കൂറുകളോളം ഭീതിയിൽ നിർത്തി. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കാട്ടാനയെ ഓടിക്കാൻ തൊഴിലാളികൾ ശ്രമിച്ചു. ഇതിനടെ മണ്ണുമാന്തിയന്ത്രം ആനയുടെ മസ്തകത്തിൽ തട്ടിയിരുന്നു.
ചൊവ്വാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മസ്തകത്തിൽ അടിയേറ്റതായി കണ്ടത്. ഇതോടെ മണ്ണുമാന്തിയന്ത്രവും ഡ്രൈവറേയും പോലീസ് കസ്റ്റഡിയലെടുത്തു.
Post Your Comments