ലോകത്തെ ആദ്യ ഒഴുകും കാറ്റാടിപ്പാടം സ്കോട്ട്ലാന്റില്‍ തയാറാകുന്നു . ഹൈവിന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന കാറ്റാടിമരങ്ങളുടെ ഉയരം ലണ്ടനിലെ ബിഗ് ബെന്‍ ഘടികാരത്തേക്കാള്‍ കൂടുതലാണ്.
സ്കോട്ട്ലാന്ഡ് തീരത്തോട് ചേര്‍ന്ന കടലിലാണ് ഇപ്പോള്‍ കാറ്റാടി മരങ്ങള്‍ സ്ഥിതിചെയുന്നത്. കടലില്‍ ലഭിക്കുന്ന ശക്തമായ കാറ്റിനെ വൈദ്യുതോര്‍ജമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 20000 വീടുകള്‍ക്കാവശ്യമായ വൈദ്യുതി ഇതില്‍നിന്ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കടലില്‍ തുറസ്സായസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നതിനാല്‍ ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. നിലവില്‍ ഒരു ടര്‍ബൈന്‍ ആണ് നിര്‍മിച്ചിരിക്കുന്നത് ഈ മാസം അവസാനത്തോടെ നാലെണ്ണം കൂടി സ്ഥാപിക്കും. പ്രത്യേക കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ ആയിരിക്കും ഇതിനെ നിയന്ത്രിക്കുക.
Post Your Comments