അബുദാബി ; സാമ്പത്തിക തട്ടിപ്പ് മുന്നറിയിപ്പുമായി യുഎഇ. ലൈസൻസില്ലാത്ത അനധികൃത സാമ്പത്തിക കേന്ദ്രങ്ങളിൽ പണം നിക്ഷേപിക്കരുതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ്. ഇത്തരം കേന്ദ്രങ്ങൾ രാജ്യത്തിന് തന്നെ അപകടമാണെന്നും,തൊഴിൽ, സമൂഹം, ദേശീയ സമ്പദ്വ്യവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു എന്നും അധികൃതർ ചൂണ്ടികാട്ടുന്നു.
കാർ ഇൻവെസ്റ്റുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതിനെ തുടർന്നാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. അബുദാബിയിൽ നടന്ന ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പാണിത്. 2000 പേരെ കബളിപ്പിച്ച് 800 മില്യൺ ദിർഹം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 51പേർക്കെതിരെയാണ് അബുദാബികോടതിയിൽ വിചാരണ നടക്കുന്നത്.
കേസിലെ മുഖ്യ പ്രതിയായ യുഎഇ സ്വദേശിയും സംഘവും മോഹന വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ വശീകരിച്ച് ഇവരിൽ നിന്നും വൻ തുക നിക്ഷേപമായി ഈടാക്കി കാർ വാങ്ങിപ്പിക്കുകയും ശേഷം ഇവരിലൂടെ തന്നെ കൂടിയ വിലയ്ക്ക് കാർ വിൽക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ.
നിക്ഷേപകർക്ക് അവരുടെ പണം 100 ശതമാനവും തിരിച്ചുനൽകുമെന്ന് ഇവർ ഉറപ്പ് നൽകിയാണ് തട്ടിപ്പ് തുടങ്ങിയത്. ഇതിന്റ ഭാഗമായി കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാൻ ഈ പദ്ധതിയിൽ ചേർന്നവർക്ക് പറഞ്ഞ തുക ആദ്യം നൽകിയിരുന്നു. എന്നാൽ പിന്നീടത് 70 ശതമാനം മുതൽ 80 ശതമാനം ആയി മാറിയെന്നും, പോസ്റ്റ് ഡേറ്റഡ് ചെക്കാണ് പ്രതികൾ ഇവർക്ക് നൽകിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടി കാട്ടുന്നു.
Post Your Comments