കൊച്ചി : പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സമയക്രമത്തെ സംബന്ധിച്ചാണ് ഹൈക്കോടതിയുടെ വിധി. ഈ വിധി പ്രകാരം 12 മണിക്കൂര്‍ മുന്‍പ് നാട്ടിലെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചാല്‍ മതി. 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണെന്ന സര്‍ക്കുലര്‍ കോടതി മരവിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി അംഗീകരിച്ചു.
മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസറുടെ സര്‍ക്കുലറിനെ തുടര്‍ന്നാണു പ്രതിസന്ധി ഉടലെടുത്തത്. അതോടെ, ഷാര്‍ജയില്‍നിന്നു മൃതദേഹം അയയ്ക്കുന്നത് നിലച്ചിരുന്നു.
മൃതദേഹം വിമാനത്താവളത്തിലെത്തിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള എന്‍ഒസി എന്നിവ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
Post Your Comments