Latest NewsCinemaBollywoodMovie SongsEntertainment

മാഡം ടുസാഡ്സ് മ്യൂസിയത്തില്‍ ഇനി ഈ ബോളിവുഡ് സുന്ദരിയും

മാഡം ടുസാഡ്സ് മ്യൂസിയത്തില്‍ മുന്‍കാല ബോളിവുഡ് നടി മധുബാലയുടെ മെഴുകുപ്രതിമയും. മധുബാലയുടെ ഏറ്റവും പ്രശസ്ത കഥാപാത്രമായ മുഗള്‍ ഇ അസമിലെ അനാര്‍ക്കലിയുടെ രൂപത്തിലായിരിക്കും മെഴുകുപ്രതിമ സ്ഥാപിക്കുന്നത്. മ്യൂസിയത്തിലെ ബോളിവുഡ് സെക്ഷനിലാണ് മധുബാലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിന്ദി സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ സിനിമകളായ ചല്‍തി കാ നാം ഗാഡി, കാലാ പാനി, മിസ്റ്റര്‍ ആന്ത്സഡ് മിസിസ്, ഹൗറ ബ്രിഡ്ജ് എന്നീ ക്ളാസിക് സിനിമകളില്‍ വേഷമിട്ട നടിയാണ് മധുബാല. അമിതാഭ് ബച്ചന്‍, ഷാറൂഖ് ഖാന്‍, ആശാ ഭോസ്ലെ, ശ്രേയ ഘോശാല്‍ എന്നിവരുടെ മെഴുകുപ്രതിമകള്‍ക്കൊപ്പമാണ് മധുബാലയുടേയും പ്രതിമ സ്ഥാനം പിടക്കുന്നത്.  1952ല്‍ തിയറ്റര്‍ ആര്‍ട്സ് എന്ന അമേരിക്കന്‍ മാഗസിനില്‍ മുഖചിത്രമായി വന്നതിനെത്തുടര്‍ന്ന് ലോകത്താകാമാനം മധുബാലയ്ക്ക് ആരാധകരുണ്ടായി. ഇവരെ ആദരിക്കുന്നതിന്റെ ഭാഗമായി 2008ല്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button