ബെയ്ജിംഗ്: 94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ വരുന്നു. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലാണ് ഈ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍ നിർമ്മിക്കാനൊരുങ്ങുന്നത്. ചോങ്കിംഗിലെ ഹോംഗ്തുഡിയില്‍ 60 മീറ്റര്‍ ആഴത്തിലുള്ള സ്റ്റേഷനില്‍ നിന്നു മെട്രോ ലൈന്‍ 94 താഴ്ചയുള്ള സ്റ്റേഷനിലേക്ക് നീട്ടും. ഇതോടെ ഇത് രാജ്യത്തെ ഏറ്റവും ആഴത്തിലുള്ള മെട്രോ സംവിധാനമാകും.
94 എലിവേറ്റർ എങ്കിലും പുതിയ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്തെത്താന്‍ വേണ്ടിവരും. ഇപ്പോള്‍ 32 എലിവേറ്ററുകളാണ് ഹോംഗ്തുഡി സ്റ്റേഷനില്‍ ഉള്ളത്. 91 ആയി ഉയര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ യാത്രാ ദൈര്‍ഘ്യം കുറയ്ക്കാനാണ് ഭൂഗര്‍ഭ റെയില്‍വേ ലൈനിന്റെ നീളം കൂട്ടുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സ്റ്റേഷന്‍ നിര്‍മിക്കുക എന്നതാണ് വെല്ലുവിളി.
Post Your Comments